Breaking News

രാത്രിഭക്ഷണത്തിന് സാലഡ്‌ നല്‍കാത്തതിന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; മകൻ അതീവ ഗുരുതരാവസ്ഥയിൽ…

രാത്രിഭക്ഷണത്തിന് സാലഡ്‌ നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഉത്തര്‌പ്രദേശിലെ ജലാല്‍പൂരില്‍ തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ഭര്‍ത്താവ് സാലഡ്‌ ചോദിച്ചു. എന്നാല്‍ മറ്റു ചില ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ഭാര്യ ഇത് ശ്രദ്ധിച്ചില്ല.

ഇതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് കുപിതനായ ഭര്‍ത്താവ് ഭാര്യയെ വെട്ടുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന് പരിക്കേറ്റത്. സംഭവത്തിന്

പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമം പൊലീസ് തുടങ്ങിയതായി അറിയിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അമ്മയെയും മകനെയും ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …