Breaking News

കേരളത്തിന് തിരിച്ചടി; സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പേര്‍ ഉപയോഗിക്കാന്‍ അധികാരമില്ല; വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് തിരിച്ചടായായി കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം. സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ല. റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന. ഈ തീരുമാനം 1625 പ്രാഥമിക സഹകരണ സംഘങ്ങളെയും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കും.

2020 സെപ്റ്റംബറില്‍ നിലവില്‍ വന്ന ബാങ്കിങ് റഗുലേഷന്‍ ഭേദഗതി ചട്ടപ്രകാരമാണ് സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ്ങില്‍ നിയന്ത്രണം കൊണ്ടുവന്നത്. സഹകരണ സംഘങ്ങള്‍ (കോഓപ്പറേറ്റീവ് സൊസൈറ്റികള്‍) ബാങ്കുകളല്ലെന്നാണ് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയത്.

1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്‌ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍.ബി.ഐ സഹകരണ സംഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …