Breaking News

കൊച്ചിയിലേത് കൊറോണ വൈറസ് അല്ല; വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനാ ഫലത്തില്‍ പുറത്ത്വരുന്നത്..

കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയത്തിനൊടുവില്‍ വിവാഹ വേദിയായത് പൊലീസ് സ്റ്റേഷന്‍ ; ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ നടന്നത് നാടകീയരംഗങ്ങള്‍…

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ രോഗിയെ ബാധിച്ചിരിക്കുനാത് എച്ച്‌ വണ്‍ എന്‍ വണ്‍ ആണെന്നു വ്യക്തമായി.

കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേരാണ് നിരീക്ഷണത്തിലുള്ളത്. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. ചൈനയില്‍ നിന്ന് ഇന്നലെ 109 പേര്‍ സംസ്ഥാനത്ത് തിരികെ എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ചൈനയില്‍ നിന്നും കഴിഞ്ഞദിവസം പേരാവൂരില്‍ എത്തിയ ഒരു കുടുംബം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ അടക്കം കണ്ണൂരില്‍ മാത്രം 12 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

അതേസമയം കേരളത്തില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എങ്കിലും ഇന്‍ക്യുബേഷന്‍ പിരിയഡ് കഴിയുന്നതുവരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …