Breaking News

‘തങ്കം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും

ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തങ്കം ഫെബ്രുവരി 20ന് ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും. 

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമിഴ്, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിനീതും അപർണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തങ്കം. ഈ രണ്ട് ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു വേഷത്തിലാണ് വിനീത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സംഗീതം ബിജി ബാൽ, ചിത്രസംയോജനം കിരൺ ദാസ്, കലാസംവിധാനം ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിംഗ് തപസ് നായക്, സഹനിർമ്മാതാക്കൾ രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് ബെന്നി കട്ടപ്പന, ജോസ് വിജയ്, സഹ സംവിധായകൻ പ്രനീഷ് പ്രഭാകരൻ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …