Breaking News

ഹർനാസ് സന്ദു വിശ്വ സുന്ദരി… 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി..

ഹാർനാസ് സന്ദു വിശ്വ സുന്ദരി. 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി നേരിടേണ്ടി വരുന്ന ദുരന്തങ്ങള്‍ ഹൃദയഭേദകമാണെന്ന് 2021 ലെ മിസ് യൂണിവേഴ്‌സായ ഹര്‍നാസ് സന്ധു. മനുഷ്യരാശിയുടെ അപക്വമായ പെരുമാറ്റങ്ങളും അശ്രദ്ധയുമാണിതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന് പലയാളുകളും വിശ്വസിക്കുന്നു,

അവരെ ബോധവാന്മാരാക്കാന്‍ വേണ്ടി എന്ത് ചെയ്യുമെന്നുള്ള ജൂറിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹര്‍നാസ്. “ഇവിടെ നമ്മൾ സംസാരിക്കുന്നതിനേക്കാൾ പ്രകൃതിക്ക് വേണ്ടി പ്രവർത്തിക്കേണ്ട സമയമിതാണ്‌. ഓരേ പ്രവര്‍ത്തനവും ഒന്നുങ്കില്‍ ഭൂമിയെ സംരക്ഷിക്കും അല്ലെങ്കില്‍ കൊല്ലും. ദുരന്തങ്ങളിൽ പശ്ചാത്തപിക്കുന്നിനേക്കാളും അത്

പരിഹരിക്കാൻ ശ്രമിക്കുന്നതിനേക്കാളും നല്ലത് ഇപ്പോഴേ പ്രകൃതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ്. പ്രതിരോധവും സംരക്ഷവുമാണിവിടെ പ്രാവര്‍ത്തികമാകേണ്ടത്, അതാണ് അനിവാര്യം”, ഹര്‍നാസ് പ്രതികരിച്ചു. രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരി മിസ് യൂണിവേഴ്‌സ് കിരീടം ചൂടുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …