Breaking News

കഞ്ചാവ് വില്‍പനക്കാരെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരേ ആക്രമണം; ഒരാള്‍ക്ക്​ കുത്തേറ്റു…

ക​ഞ്ചാ​വ് വി​ല്‍​പ​ന​ക്കാ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തി​ന് നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. സം​ഘ​ത്തി​ല്‍​പെ​ട്ട ഒ​രാ​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച ശേ​ഷം ഉ​ദ്യോ​ഗ​സ്ഥന്റെ മൊ​ബൈ​ലു​മാ​യാ​ണ് അ​ക്ര​മി ക​ട​ന്ന​ത്. ഇ​യാ​ള്‍​ക്കാ​യി ഇ​ര​വി​പു​രം പൊ​ലീ​സും, എ​ക്സൈ​സും തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ കൂ​ട്ടി​ക്ക​ട ജ​ങ്ഷ​ന് കി​ഴ​ക്ക് ആ​ലും​മൂ​ട് റോ​ഡി​ലെ ക​ലു​ങ്ങി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച്‌ വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് വ്യാ​പാ​രം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ത്തി പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​മ​റി​ഞ്ഞ് ചാ​ത്ത​ന്നൂ​ര്‍ എ​ക്‌​സൈ​സ് ഓ​ഫി​സി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ഒ​രാ​ളെ പി​ടി​കൂ​ടി​യ​ത്.

മു​ഖ​ത്തും ശ​രീ​ര​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കേ​റ്റ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​റെ കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​സി.​എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി.

ചാ​ത്ത​ന്നൂ​ര്‍ എ​ക്സൈ​സ് ഓ​ഫി​സി​ലെ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍ രാ​ഹു​ല്‍ ആ​ര്‍. രാ​ജി​നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വി​വ​രം. ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ള്ള​യാ​ള്‍ ക​ഞ്ചാ​വ് മൊ​ത്ത​വ്യാ​പാ​രം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണെ​ന്നാ​ണ​റി​യു​ന്ന​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …