Breaking News

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം, പദ്ധതി പൊളിഞ്ഞത് കുറ്റവാളികള്‍ കാണിച്ച അതിബുദ്ധി…

37.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര സ്വദേശി സ്വയം മരിച്ചുവെന്ന് പറഞ്ഞു പരത്തി. മഹാരാഷ്ട്രയിലെ അഹമദ്നഗറില്‍

താമസിക്കുന്ന പ്രഭാകര്‍ ഭിമാജി വാഖ്ചൗരെയാണ് അമേരിക്കയിലെ ഇന്‍ഷുറന്‍സ് കമ്ബനിയെ കബളിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ചത്.

20 വര്‍ഷത്തോളമായി അമേരിക്കയില്‍ സ്ഥിരം താമസക്കാരനായിരുന്ന പ്രഭാകര്‍ കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ മടങ്ങിയെത്തുന്നത്. അമേരിക്കയില്‍ ആയിരുന്ന അവസരത്തില്‍ അവിടുത്തെ ഒരു ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്നും പ്രഭാകര്‍ ഭീമമായ തുകയ്ക്ക് തന്റെ

പേരില്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. ഈ തുക ലഭിക്കുന്നതിന് വേണ്ടിയായിരുന്നു പ്രഭാകറും കൂട്ടാളികളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്.

പൊലീസ് പറയുന്നത് അനുസരിച്ച്‌ മഹാരാഷ്ട്രയിലെ ഒരു പാമ്ബ് പിടുത്തക്കാരന്റെ കൈയില്‍ നിന്നും പ്രഭാകറും കൂട്ടാളികളും ചേര്‍ന്ന് ഒരു വിഷ പാമ്ബിനെ വാങ്ങിച്ചിരുന്നു. അതിനു ശേഷം പ്രഭാകറിന്റെ

അതേ രൂപസാദൃശ്യമുള്ള ഒരു വ്യക്തിയെ കണ്ടെത്തുകയും പാമ്ബിനെകൊണ്ട് അയാളെ കടിപ്പിച്ച ശേഷം ആശുപത്രിയില്‍ പ്രഭാകറിന്റെ പേരില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ആശുപത്രിയില്‍ വച്ച്‌ മരണമടഞ്ഞ വ്യക്തിയെ പ്രഭാകര്‍ തന്നെ ഏറ്റുവാങ്ങുകയും മരണസര്‍ട്ടിഫിക്കറ്റും മറ്റും തയ്യാറാക്കുകയും ചെയ്തു. പ്രഭാകറിന്റെ അനന്തരവന്‍ പ്രവീണ്‍ ആണെന്ന വ്യാജേനയാണ് ഇയാള്‍ മൃതദേഹം സ്വീകരിച്ചത്.

തുടര്‍ന്ന് മരണരേഖകളും ആശുപത്രി രേഖകളും വച്ച്‌ ഇന്‍ഷുറന്‍സിന് അപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ പ്രഭാകറിന്റെ പദ്ധതികളെ തകര്‍ത്തു കൊണ്ട് ഇന്‍ഷുറന്‍സ് ഏജന്‍സി ക്ലെയിം വിവരം അന്വേഷിക്കുന്നതിന് വേണ്ടി തങ്ങളുടെ ഒരു ഉദ്യോഗസ്ഥനെ ഇന്ത്യയിലേക്ക് അയച്ചു. ഇവിടെയെത്തി

സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ പൊലീസിനെ അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തില്‍ പ്രഭാകറിന്റെ അനന്തരവന്‍ പ്രവീണ്‍ മാസങ്ങള്‍ക്കു മുമ്ബെ കൊവിഡ് വന്ന് മരണമടഞ്ഞ വ്യക്തിയാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് ഫോണ്‍ വിളികളുടെ വിവരങ്ങള്‍ അടക്കം ശേഖരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രഭാകര്‍ ഉള്‍പ്പെടെ നാലു പേര്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. മരണമടഞ്ഞ വ്യക്തി അഹമദ്നഗര്‍ സ്വദേശിയായ നവ്നത് യശ്വന്ത് ആനാപ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നാലു കൂട്ടാളികള്‍ക്കും കൂടി 35 ലക്ഷം രൂപയാണ് പ്രഭാകര്‍ വാഗ്ദാനം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രഭാകര്‍ കൃത്യം നടത്തുന്നതിന് ഉപയോഗിച്ച പാമ്ബിനെ കണ്ടെത്തിയിട്ടുണ്ടെന്നും പാമ്ബ് പിടുത്തക്കാരനെതിരെ എന്തെങ്കിലും നടപടികള്‍ എടുക്കാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …