ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) പതിമൂന്നാമത് സീസൺ എപ്പോൾ ആരംഭിക്കുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായി. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം ഐപിഎൽ നടക്കുക.
ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിഎല്ലിൻറെ സമയക്രമം ബിസിസിഐ അനൗദ്യോഗികമായി ടീമുകളെ അറിയിച്ചു. ഐപിഎൽ ഭരണസമിതി യോഗം ഉടൻ ചേരും.
എങ്കിലും ടൂർണമെൻറിൻറെ സമയക്രമം തീരുമാനമായിട്ടുണ്ട്. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം ഐപിഎൽ നടക്കുക. ഇതിന് കേന്ദ്രസർക്കാരിൻറെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
51 ദിവസം നീണ്ടുനിൽക്കുന്ന സമ്ബൂർണ ഐപിഎൽ നടക്കുകയെന്നും ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി. കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ-നവംബറിൽ ഓസ്ട്രേലിയയിൽ
നടക്കേണ്ടിയിരുന്ന ഐസിസി ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവച്ചതോടെയാണ് ഐപിഎല്ലിന് വഴിയൊരുങ്ങിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ മുൻകരുതലുകളോടെയാണ് ടൂർണമെൻറ് നടത്തേണ്ടതെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗികമായി യുഎഇ ക്രിക്കറ്റ് ബോർഡിന് കത്തു നൽകുമെന്നും പട്ടേൽ അറിയിച്ചു.