രാജ്യം കാത്തിരിക്കുന്ന കൊറോണ വാക്സിൻ ഉടൻ ഇന്ത്യയിലെത്തുമെന്ന് പ്രമുഖ മരുന്നു നിർമാണ കമ്ബനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡിസംബർ മാസത്തോടെ വാക്സിന്റെ പത്തുകോടി ഡോസുകൾ തയ്യാറാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.
ഇതിനു വേണ്ടി രാജ്യത്താകമാനം വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിക്കുമെന്നും കമ്ബനി വ്യക്തമാക്കി. നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നത് ആസ്ട്രസെനക്കയുടെ വാക്സിൻ നിർമാണവുമായി സഹകരിച്ചാണ്.
അവസാനഘട്ട പരീക്ഷണങ്ങൾ ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ ഡിസംബറിൽ തന്നെ കേന്ദ്രസർക്കാരിൽ നിന്നും അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലും വിദേശത്തുമായി ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകൾക്ക് വാക്സിന്റെ ഡോസ് നൽകി കഴിഞ്ഞുവെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.