കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറന്നു. ദളപതി വിജയ് നായകനാകുന്ന ‘മാസ്റ്റര്‍’ പ്രദര്‍ശിപ്പിച്ചുകൊണ്ട് രാവിലെ ഒമ്ബതുമണിക്കാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നത്.
സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനം നടത്തുന്നത്. അടുത്തയാഴ്ച മലയാളചിത്രമായ ‘വെള്ളം’ ഉള്‍പ്പെടെയുള്ളവയുടെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. അമ്ബതുശതമാനം കാണികളെയാണ് തിയേറ്ററുകളില്‍ പ്രവേശിപ്പിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY