Breaking News

സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണി; ഷാര്‍ക്ക് ടൂറിസം നിരോധിച്ച് മെക്‌സിക്കോ സർക്കാർ

മെക്സിക്കോ: ഗ്വാഡലൂപ്പ് ദ്വീപിൽ സ്രാവുകളുമായി ബന്ധപ്പെട്ട എല്ലാ ടൂറിസം പ്രവർത്തനങ്ങളും നിരോധിച്ച് മെക്സിക്കോ സർക്കാർ. ഇത്തരം പ്രവർത്തനങ്ങൾ പ്രദേശത്തെ സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

മെക്‌സിക്കോ ബാഹാ കാലിഫോര്‍ണിയിലെ ഗ്വാഡലൂപ് ദ്വീപാണ് സ്രാവുകളുമായി ബന്ധപ്പെട്ട ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. പസഫിക് സമുദ്രത്തിലെ ഈ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ വെളുത്ത സ്രാവുകൾ കാണപ്പെടുന്ന മേഖലയാണ്. കേജ് ഡൈവിംഗ്, സ്പോർട്സ് ഫിഷിങ്, ഷാർക്ക് വാച്ചിങ് തുടങ്ങിയ സാഹസിക ടൂറിസം പ്രവർത്തനങ്ങൾക്കായി ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

ഗ്വാഡലൂപ്പ് ബയോസ്ഫിയർ റിസർവിലെ സ്രാവുകളെ സംരക്ഷിക്കുന്നതിനായാണ് മെക്സിക്കോ സർക്കാർ എല്ലാ സ്രാവ് അധിഷ്ഠിത ടൂറിസം പ്രവർത്തനങ്ങളും നിർത്തലാക്കിയത്. ഇവിടെ കാണപ്പെടുന്ന ഭീമൻ വെള്ള സ്രാവുകൾ സംരക്ഷണ പട്ടികയിലുള്ളവയാണ്. പരിസ്ഥിതി പ്രവർത്തകരുടെ ദീർഘകാലമായുള്ള ആവശ്യമാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …