Breaking News

ഐ ലീഗ് ഫുട്ബോൾ; റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് തോൽവി വഴങ്ങി ഗോകുലം കേരള എഫ്സി

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തോൽവി. കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 2-1നായിരുന്നു പഞ്ചാബിന്റെ വിജയം.

പഞ്ചാബിനായി ലൂക്ക മെയ്‌സന്‍ ഗോൾ നേടിയപ്പോൾ പവൻ കുമാറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഫർഷാദ് നൂർ ആണ് ഗോകുലത്തിനായി ഗോൾ നേടിയത്. ഈ തോല്‍വിയോടെ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് 24 പോയിന്‍റാണ് ഗോകുലത്തിനുള്ളത്.

41-ാം മിനിറ്റിലെ പവൻ കുമാറിന്റെ സെൽഫ് ഗോളോടെ പഞ്ചാബ് മുന്നിലെത്തി. രണ്ടാം പകുതിയിൽ 70-ാം മിനിറ്റിൽ മെയ്‌സനിലൂടെ ലീഡ് ഇരട്ടിയാക്കി. 73-ാം മിനിറ്റിൽ ഫർഷാദ് ഗോകുലത്തിനായി ഗോൾ നേടിയെങ്കിലും പിന്നീട് ഒരു ഗോൾ നേടാൻ ടീമിനായില്ല.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …