രാജ്യത്ത് സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് വിദഗ്ധ സമിതിയുടെ അനുമതി നൽകിയിരിക്കുന്നത്. പല സംസ്ഥാനങ്ങളും
പ്രതിരോധ കുത്തിവയ്പിനായി കൂടുതല്‍ ഡോസുകള്‍ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മൂന്നാമതൊരു വാക്‌സിന്‍കൂടി എത്തുന്നത്. 55 രാജ്യങ്ങളില്‍ സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ നിലവില്‍ ഉപയോഗിക്കുന്നു.
90 ശതമാനത്തിനു മുകളില്‍ ഫലപ്രാപ്തി ഇതിനുണ്ടെന്നാണ് റിപ്പോർട്ട്. ഇത്രയും ഫലപ്രാപ്തി നല്‍കുന്ന വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഇന്നു ചേര്‍ന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കുകയായിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ റെഡ്ഡീസ് ലബോറട്ടറിയാണ് രാജ്യത്ത് പ്രധാനമായും സ്പുട്‌നിക് അഞ്ച് ഉത്പാദിപ്പിക്കുന്നത്. 850 ദശലക്ഷം ഡോസുകള്‍ പ്രതിമാസം ഉത്പാദിപ്പിക്കാനാകുമെന്ന് ഇവര്‍ പറയുന്നു. നിലവില്‍ കോവാക്‌സിനും കോവിഷീല്‍ഡുമാണ് രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മറ്റ് രണ്ടു വാക്‌സിനുകള്‍.