കോവിഡ് നിയന്ത്രണങ്ങളോടു കൂടി തൃശൂര്‍ പൂരം നടത്താന്‍ അനുമതി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. അതേസമയം
പൂരത്തിന് എത്തുന്ന 45 വയസ്സിന് താഴെയുള്ള ആളുകള്‍ കൊവിഡ് ടെസ്റ്റ് എടുത്തിരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍, 10 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പൂരത്തിന്
പ്രവേശനമുണ്ടാകുന്നതല്ല. അധികൃതരുടെ ഈ നിര്‍ദ്ദേശം ദേവസ്വം അംഗീകരിച്ചിട്ടുണ്ട്. അതേസമയം കുടമാറ്റം, വെടിക്കെട്ട് എന്നിവയില്‍ മാറ്റമുണ്ടാകില്ല. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.
NEWS 22 TRUTH . EQUALITY . FRATERNITY