Breaking News

പബ്​ജി കളിച്ച്‌ ​കുടുംബത്തിന്​ നേരെ വെടിയുതിര്‍ത്ത് യുവാവ് ; നാല് മരണം…

പബ്‌ജി ഗെയിമിന് അടിമകളായി കുറ്റകൃത്യങ്ങള്‍ ചെയ്ത നിരവധി വാര്‍ത്തകള്‍ നാം കേട്ടുകഴിഞ്ഞു . എന്നാലിപ്പോഴിതാ പാകിസ്​താനില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത അതിലേറെ ഞെട്ടിക്കുന്നതാണ്​.

പബ്​ജി ഗെയിം കളിക്കുന്നതില്‍ നിന്ന്​ വിലക്കിയതിന് കുടുംബത്തിലെ ​​ നാല്​ പേരെയാണ്​ യുവാവ്​ വെടിവെച്ച്‌​ കൊലപ്പെടുത്തിയത്​. പബ്​ജി ഗെയിമിലെ രംഗങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുകയായിരുന്നു യുവാവ്​.

സഹോദരന്‍, സഹോദരി, സഹോദരന്‍റെ ഭാര്യ, സുഹൃത്ത്​ എന്നിവരെയാണ്​ കൊലപ്പെടുത്തിയത്​. ലാഹോറിനടുത്തുള്ള നവ കോട്ടിലാണ്​ സംഭവം നടന്നതെന്ന്​ പാകിസ്​താനിലെ പ്രമുഖ മാധ്യമങ്ങൾ​ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്​. ബിലാല്‍ എന്ന്​ പേരായ യുവാവ്​, സ്വന്തം കുടുംബത്തിന്​ നേരെ തുരുതുരാ വെടിവെക്കുന്നതായാണ്​ ദൃശ്യങ്ങളിലുള്ളത്​. പബ്​ജി ഗെയിമിലെ കഥാപാത്രത്തിന്റെ വേഷമായ ജാക്കറ്റും ഹെല്‍മറ്റുമൊക്കെ ധരിച്ചാണ്​ വെടിവെപ്പ്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …