Breaking News

നരനായാട്ട് തുടരുന്നു; പലസ്തീനികളുടെ വീടിന് നേരെ ബോംബാക്രമണം, 10 കുട്ടികളടക്കം 42 പേര്‍ കൊല്ലപ്പെട്ടു…

പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രായേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന

ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി

തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 192 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു. ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്ബ്

ലക്ഷ്യമാക്കി ഇസ്രായേല്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്.

സാധാരണ പൗരന്മാര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഹമാസിനും ഹമാസ് പട്ടാളത്തിനുമെതിരെ മാത്രമാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രായേലിന്റെ ന്യായീകരണം

വ്യാജമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു. ഞായറാഴ്ച നടത്തിയ ആക്രമണങ്ങളെല്ലാം ഇസ്രായേല്‍ ബോധപൂര്‍വ്വം നടത്തിയതാണെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍ ഹമാസ് ഉപയോഗിച്ചിരുന്ന

തുരങ്കങ്ങള്‍ തകര്‍ക്കാനാണ് ശ്രമിച്ചതെന്നും ഇതിനിടയില്‍ പാര്‍പ്പിടങ്ങള്‍ തകര്‍ന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്നുമാണ് ഇസ്രായേലിന്റെ വാദം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …