Breaking News

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു; 10 പേരെ കാണാതായി…

ബോട്ടില്‍ കപ്പല്‍ ഇടിച്ച്‌ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 10 പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ മരിച്ചവിവരം മംഗളൂരു കോസ്റ്റല്‍പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മം​ഗലാപുരം തീരത്തുനിന്ന് അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലിലാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇത് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

അപകടത്തിനിടയാക്കിയ കപ്പല്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോസ്റ്റ് ഗാര്‍ഡി​ന്റെ കപ്പലായ രാജ്ദൂതും ഹെലികോപ്ടറും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്.

ഇതില്‍ ഏഴ് പേര്‍ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബം​ഗാള്‍, ഒഡീഷ സ്വദേശികളുമാണ്. മലയാളികള്‍ ആരും ഇല്ലായിരുന്നുവെന്നാണ് അറിയുന്നത്. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പോയത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …