Breaking News

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനു ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടിയും 5 നിയമസഭ സീറ്റും, കേന്ദ്രമന്ത്രി സ്ഥാനവും; നല്‍കിയത് 10 ലക്ഷം; ഫോണ്‍ സംഭാഷണം ശരിവച്ച്‌ ജെആര്‍പി ട്രഷറര്‍ പ്രസീത…

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനു ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണെന്ന് ജെ ആര്‍ പി ട്രഷറര്‍ പ്രസീത. എന്നാല്‍ ഇതുസംബന്ധിച്ച്‌ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ സംസ്ഥാന അധ്യക്ഷന്‍

കെ സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്ബത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള  ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സികെ ജാനു സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചതായി

പ്രസീത പറയുന്നതും ഇതനുസരിച്ച്‌ പണം കൈമാറാമെന്ന് കെ സുരേന്ദ്രന്‍ മറുപടി നല്‍കുന്നതുമാണ് പുറത്തുവിട്ട സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത സ്ഥിരീകരിച്ചു.

തിരുവനന്തപുരത്തുവെച്ചാണ് കെ സുരേന്ദ്രന്‍ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്ബായിരുന്നു ഇത്.

അന്നേദിവസം സികെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന്  തിരക്കി കെ സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ് സികെ ജാനുവുമായി

ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സികെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴല്‍പ്പണമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം താന്‍ പണം വാങ്ങിയതായുള്ള ആരോപണങ്ങള്‍ സികെ ജാനു നിഷേധിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …