Breaking News

ടോകിയോ ഒളിംപിക്‌സ്: ഇന്‍ഡ്യന്‍ വനിത ഹോകി ടീം സെമിയില്‍…

ചരിത്രമെഴുതി ഇന്ത്യന്‍ വനിത ഹോകി ടീം സെമി ഫൈനലില്‍. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിത ഹോക്കി ടീം സെമിയില്‍ എത്തിയത്. ഓയ് ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുര്‍ജിത് കൗര്‍ നേടിയ

ഏക ഗോളിനാണ് ലോക രണ്ടാം നമ്ബറുകാരായ കംഗാരുക്കളെ ഇന്ത്യന്‍ വനിതകള്‍ വീഴ്ത്തിയത്. ഇതോടെ, ടീം മെഡലിനരികെയെത്തി. സെമിയില്‍ കരുത്തരായ അര്‍ജന്റീനയാണ് എതിരാളികള്‍.

പൂള്‍ എയില്‍ നാലാമതെത്തി നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂള്‍ ബി ചാമ്ബ്യന്മാര്‍ക്കെതിരെ മികച്ച കളിയാണ് കെട്ടഴിച്ചത്. തുടക്കംമുതല്‍ ആക്രമണത്തിലൂന്നിയ കളിയുമായി മൈതാനം

നിറഞ്ഞ നീലക്കുപ്പായക്കാര്‍ 59 ശതമാനം പന്തടക്കവുമായി വിജയം ഉറപ്പിക്കുകയായിരുന്നു. 22-ാം മിനിറ്റിലാണ് പെനാല്‍റ്റി ഗോളാക്കി ഗുര്‍ജിത് കൗര്‍ ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. തിരിച്ചടിക്കാന്‍ പറന്നുനടന്ന

എതിരാളികളെ വട്ടമിട്ടുപിടിച്ച്‌ സവിത പൂനിയയുടെ നേതൃത്വത്തില്‍ പ്രതിരോധക്കോട്ട കാത്ത പിന്‍നിരക്കാര്‍ കൂടി മികവു തെളിയിച്ചതാണ് ഇന്ത്യക്ക് കരുത്തായത്. ഏഴു പെനാല്‍റ്റി വഴങ്ങിയിട്ടും ഒന്നുപോലും ഗോളാക്കി മാറ്റാന്‍ ആസ്‌ട്രേലിയക്കായില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …