Breaking News

സംസ്ഥാനത്തെ കൊവിഡ് വ്യാപനം: ഒരു ലക്ഷം തൊടാതെ പരിശോധനകള്‍, നിയന്ത്രണങ്ങള്‍ കടുപ്പിക്കും; ആരോഗ്യമന്ത്രി…

കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും പറയുന്നതിനിടെ സംസ്ഥാനത്ത് രോഗം തിരിച്ചറിയാന്‍ നടത്തുന്ന പരിശോധനകള്‍ വളരെ കുറവ്.

പ്രതിദിന പരിശോധനകള്‍ ഒരു ലക്ഷം ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ആ ലക്ഷ്യം ഇതുവരെ നിറവേറിയിട്ടില്ല. വോട്ടെടുപ്പ് തീയതി അടുത്തുവന്നപ്പോള്‍ പരിശോധനകളുടെ എണ്ണം പകുതി ആയിരുന്നു.

ഈ മാസം 5 വരെ സംസ്ഥാനത്ത് നടന്ന ശരാശരി പരിശോധനകളുടെ എണ്ണം 47,254 ആണ്. ജനുവരിയില്‍ 55,290 പരിശോധനകള്‍ നടന്നപ്പോള്‍ ഫ്രെബ്രുവരിയില്‍ അത് 66,085 ആയി ഉയര്‍ന്നു. മാര്‍ച്ച്‌ ആയപ്പോഴേക്കും പരിശോധനകള്‍ 54,277 ആയി കുറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതോടെ ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധ വാക്‌സിനേഷനുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് മുഴുകിയതോടെ പരിശോധനകള്‍ കുറയുകയും ചെയ്തു.

ഏപ്രില്‍ ഒന്നിന് 54,347 ആയിരുന്ന പരിശോധന തൊട്ടടുത്ത ദിവസം 51,783 ആയി താഴ്ന്നു. ഏപ്രില്‍ മൂന്നിന് 44,779 ഉം 4ന് 45,171 ഉം 5ന് 40,191 ഉം ആയിരുന്നു പരിശോധനകളുടെ എണ്ണം. നിലവില്‍ ശരാശരി 60,​000 പേരെ കേരളത്തില്‍ പരിശോധിക്കുന്നുണ്ട്.

കേരളത്തിലെ ആകെ ജനസംഖ്യയുടെ 36 ശതമാനത്തെ ഇതുവരെ ടെസ്റ്റ് ചെയ്തു കഴിഞ്ഞു. 10 ലക്ഷം പേരുടെ കണക്ക് എടുത്താല്‍ അതില്‍ 3.64 ലക്ഷം പേരെയാണ് ഇതുവരെ കേരളത്തില്‍ പരിശോധിച്ചിട്ടുള്ളത്.

പരിശോധനകളുടെ കാര്യത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത് ജമ്മുകാശ്‌മീരാണ്. ആന്ധ്രാപ്രദേശില്‍ 10 ലക്ഷം പേരില്‍ 2.78 ലക്ഷം പേരെയും കര്‍ണാടക 3.25 ലക്ഷം പേരെയും

തമിഴ്നാട്ടില്‍ 2.56 ലക്ഷം പേരെയുമാണ് പരിശോധിച്ചത്. ഇത്രയും പരിശോധനകള്‍ നടന്നതുകൊണ്ടാണ് കേരളത്തില്‍ രോഗബാധിതരെ തിരിച്ചറിയാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …