Breaking News

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് ആരോപണം; മാറ്റം വരുത്തി കമ്ബനി

സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്ബനിയായ മിന്ത്ര ലോഗോ മാറ്റി. ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷന്‍ പ്രവര്‍ത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബര്‍ ക്രൈമിന് പരാതി നല്‍കിയത്.

സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കില്‍ ഇത്തരത്തില്‍ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേല്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തില്‍ മിന്ത്ര പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ലോഗോ മാറ്റാന്‍ കമ്ബനി സമ്മതിച്ചെന്ന് മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണര്‍ രശ്മി കരന്ദികര്‍ അറിയിച്ചു.

ഇതിനു പിന്നാലെ വെബ്സൈറ്റിലെ ലോഗോയും മിന്ത്ര മാറ്റിയിട്ടുണ്ട്. നേരത്തേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പലതവണ ഈ ആവശ്യം നാസ് പട്ടേല്‍ ഉന്നയിച്ചിരുന്നുവെങ്കിലും

ബന്ധപ്പെട്ടവര്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് സൈബര്‍ പൊലീസില്‍ പരാതിയുമായെത്തിയത്. തുടര്‍ന്ന് മുംബൈ പൊലീസിലെ സൈബര്‍ വിഭാഗം കമ്ബനി അധികൃതര്‍ക്ക് ഇ മെയില്‍ അയയ്ക്കുകയും കമ്ബനി പ്രതിനിധി നേരിട്ടെത്തി വിശദീകരണം നല്‍കുകയുമായിരുന്നു.

അതേസമയം, പരാതിക്കാരിയായ നാസ് പട്ടേലിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ ഒട്ടേറെപ്പേര്‍ എത്തിയിട്ടുണ്ട്.

പബ്ലിസിറ്റിക്കു വേണ്ടിയാണ് നാസ് ഈ ആരോപണമുന്നയിക്കുന്നതെന്നും സാധാരണക്കാര്‍ക്ക് ലോഗോയില്‍ അശ്ലീലം കണ്ടെത്താനാകില്ലെന്നും ചിലര്‍ പറയുന്നു. ഫ്‌ലിപ്കാര്‍ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര ഇന്ത്യയില്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ മുന്‍നിര സ്ഥാപനമാണ്.

കമ്ബനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ M പ്രത്യേക നിറങ്ങള്‍ ഉപയോഗിച്ച്‌ ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. വിവസ്ത്രമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുകയാണ് ലോഗോയെന്നാണ് എതിരെ ഉയര്‍ന്ന വിമര്‍ശനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …