Breaking News

മൂന്നാം തരംഗം തീവ്രമമാകും; പ്രതിദിന രോഗികളുടെ എണ്ണം 1,50,000 വരെ ആകുമെന്ന് മുന്നറിയിപ്പ്…

ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം തീവ്രമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

മതുക്കുമല്ലി വിദ്യാസാഗർ, മനീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം തീവ്രമായി തുടങ്ങും എന്നാണ് മുന്നറിയിപ്പ്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതൽ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരംഗം രൂക്ഷമാകും.

എന്നാൽ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും പഠനം പറയുന്നുണ്ട്. രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ആയിരുന്നു.

രണ്ടാം തരംഗത്തിന് സമാനമായി മൂന്നാം തരംഗത്തിലും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുക. കോവിഡ് ഡെൽറ്റ വകഭേദം എളുപ്പത്തിൽ പടരുമെന്നാണ്

വിദഗ്ധരുടെ മുന്നറിയിപ്പ്. ചിക്കൻപോക്സ് പോലെ രോഗവ്യാപനം വളരെ വേഗത്തിൽ നടക്കും. വാക്സിൻ സ്വീകരിച്ചവർക്കും രോഗബാധയുണ്ടാകും. അതിനാൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമെന്നും

മുന്നറിയിപ്പിൽ പറയുന്നു. ഇന്ത്യൻ സാർസ്- CoV-2 ജെനോമിക് കൺസോർഷ്യം (INSACOG) റിപ്പോർട്ട് അനുസരിച്ച് മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഓരോ 10 കോവിഡ് -19 കേസുകളിലും 8 എണ്ണവും ഡെൽറ്റ വേരിയന്റ് മൂലമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …