Breaking News

രാജ്യത്ത് കോവിഡ് നിരക്ക് കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1,14,460 പേ​ര്‍​ക്ക് കോ​വി​ഡ് ; 2,677 മരണം…

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ കേസുകള്‍ രാജ്യത്ത് കുറയുന്നതില്‍ ആശ്വാസം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,14,460 പേ​ര്‍​ക്കാണ് കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ചത്. ര​ണ്ട് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്.

അതെ സമയം പുതുതായി 2,677 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. 1,89,232 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാജ്യത്ത് ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,88,09,339 ആ​യി. ആ​കെ മ​ര​ണം 3,46,759. നി​ല​വി​ല്‍ 14,77,799

പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോവി​ഡ് കേ​സു​ക​ള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …