Breaking News

ബംഗാള്‍ ഉള്‍ക്കടലില്‍ നൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത….

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ ശക്തമാകും.

അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും

സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. അതിശക്തമായ മഴയില്‍ കക്കി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.

റാന്നിയുടെ കിഴക്കന്‍ മേഖലയിലുള്ള അയാഞ്ഞിലിമണ്‍, കുരുമ്ബന്‍മൂഴി കോസ്‌വേകള്‍ മുങ്ങി. പമ്ബാ നദിയിലും ജനലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ശബരിമല വനമേഖലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് വനത്തില്‍ ഉരുള്‍പൊട്ടിയതായും സൂചന ലഭിച്ചിരുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …