Breaking News

അമ്മയോട് പിണങ്ങി വനത്തിലൂടെ നടന്ന് തമിഴ്‌നാട്ടിലെ കാമുകന്‍റെ വീട്ടിലെത്തി; ഒടുവില്‍ 17 കാരിയ്ക്ക് സംഭവിച്ചത്…

അമ്മയോട് പിണങ്ങിയതിനെതുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വനത്തിനുള്ളിലെ നടവഴിയിലൂടെ തമിഴ്നാട്ടിലെ കാമുകന്റെ വീട്ടിലേക്കുപോയ പെണ്‍കുട്ടിയെ നെടുങ്കണ്ടം പോലീസ് കണ്ടെത്തി.

വനത്തിനുള്ളിലൂടെ തനിച്ച്‌ കിലോമീറ്ററുകള്‍ നടന്നാണ് 17-കാരിയായ പെണ്‍കുട്ടി തമിഴ്നാട്ടിലുള്ള കാമുകന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടി കാമുകനെ തേടി വീടുവിട്ടിറങ്ങുന്നത്.

അമ്മയോട് വഴക്കിട്ട് ഉറങ്ങാന്‍കിടന്ന പെണ്‍കുട്ടി രാവിലെ മാതാപിതാക്കള്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ സ്ഥലം വിടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും

തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി അന്വേഷിക്കുകയായിരുന്നു. സൈബര്‍സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി കണ്ടെത്തി. തുടര്‍ന്ന് തമിഴ്നാട് തേവാരം പോലീസുമായി ബന്ധപ്പെട്ടാണ് പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടില്‍ തിരികെയെത്തിച്ചു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …