Breaking News

കല്‍ക്കരി ഉല്‍പ്പാദനം ഒരാഴ്ചയ്ക്കുള്ളില്‍ 2 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം…

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച്‌ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിദിന ഉല്‍പ്പാദനം 1.94 ദശലക്ഷം ടണ്ണില്‍ നിന്ന് 2 ദശലക്ഷം ടണ്ണായി ഒരാഴ്ചക്കുള്ളില്‍ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.

ഒരു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.  കല്‍ക്കരി മുഖ്യ ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളും റെയില്‍വേയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ പല താപനിലയങ്ങളും ഇതോടകം അടച്ചുപൂട്ടി. കല്‍ക്കരി ക്ഷാമത്തിന് നിരവധി കാരണങ്ങളുണ്ടെന്നും തങ്ങളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് പ്രതിസന്ധിയുടെ മൂല കാരണമെന്നും അഭിപ്രായപ്പെട്ട് ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്.

”കല്‍ക്കരി സ്റ്റോക്ക് ആവശ്യത്തിന് സൂക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കല്‍ക്കരി മന്ത്രാലയം അറിയിച്ചിരുന്നു. പക്ഷേ, ആരും അത് മുഖവിലക്കെടുത്തില്ല. കോള്‍ ഇന്ത്യക്ക് സൂക്ഷിക്കാവുന്ന കല്‍ക്കരിക്ക് ഒരു പരിധിയുണ്ട്. കൂടുതല്‍ സ്‌റ്റോക്ക് സൂക്ഷിച്ചാല്‍ കത്തിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്”-

കല്‍ക്കരി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ”രാജസ്ഥാന്‍, ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കല്‍ക്കരി ഖനികളുണ്ട്. അവരും കൂടുതല്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിച്ചില്ല. കൊവിഡും മഴയും കാരണമായി പറഞ്ഞ് അവര്‍ വെറുതേയിരുന്നു. നീണ്ടു നില്‍ക്കുന്ന മഴയും പ്രതിസന്ധിക്ക് കാരണമായി”- ഉദ്യോഗസ്ഥര്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …