Breaking News

ഭാരവാഹി പട്ടികയില്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല- രമേശ് ചെന്നിത്തല…

കെ.​പി​.സി​.സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക വൈ​കാ​ന്‍ കാ​ര​ണം താ​നും ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോള്‍. ലിസ്റ്റ് ചോദിച്ചു, അത് നല്‍കി. അല്ലാതെ ഞങ്ങളുടെ സമ്മര്‍ദത്തില്‍ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായി ചോദിച്ച്‌ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പുനസംഘടനയില്‍ ഇത്തവണ വൈസ് പ്രസിഡന്‍്റ് സ്ഥാനത്ത് വനിതകളുണ്ടാവില്ലെന്നാണ് സൂചന. രമണി പി നായര്‍, ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്ന എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും.

പദ്മജ വേണുഗോപാലിനെ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തും. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ള മുന്‍ ഡി.സി.സി അധ്യക്ഷന്മാര്‍ പ്രത്യേക ക്ഷണിതാക്കളാകുമെന്നാണ് വിവരം. കെ​.പി​.സി​.സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക വൈ​കാ​ന്‍ താ​ന്‍ കാ​ര​ണ​ക്കാ​ര​നാ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റെ​ന്ന് എ​.ഐ​.സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

എന്നാല്‍ കെ​.പി​.സി.​സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​തെ കെ. ​സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​തി​നു പി​ന്നി​ല്‍ തൃ​ശൂ​രി​ലെ ഒ​രു നേ​താ​വി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണെ​ന്നാണ് സൂ​ച​ന.​ ഡി.​സി.​സി പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ച്ച​തി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു വ​രു​മ്ബോ​ഴാ​ണു വീ​ണ്ടും കോ​ണ്‍​ഗ്ര​സി​ല്‍ കെ.​പി​.സി​.സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക പു​റ​ത്തു​വ​രു​ന്ന​തി​നു മു​മ്ബു​ത​ന്നെ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …