Breaking News

കണ്ണൂർ വിയറ്റ്നാം കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘത്തിനെ തിരിച്ചറിഞ്ഞ് പോലീസ്

കണ്ണൂർ: കണ്ണൂർ ആറളം വിയറ്റ്നാം കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ യു.എ.പി.എ നിയമപ്രകാരം പോലീസ് കേസെടുത്തു. സി.പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് കഴിഞ്ഞ ദിവസം കോളനിയിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വിയറ്റ്നാം കോളനിയിലെത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിൽ ജിഷ, വിക്രം ഗൗഡ, സോമൻ, ജയണ്ണ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

കോളനിയിലെത്തി ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച ശേഷം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മാവോയിസ്റ്റ് സംഘം കൊട്ടിയൂർ വനത്തിലേക്ക് മടങ്ങിയതെന്നാണ് വിവരം. സംഘത്തിലെ അഞ്ച് പേരും ആയുധധാരികളാണെന്നും തമിഴും ഹിന്ദിയും കലർന്ന മലയാളം സംസാരിക്കുന്നവരാണെന്നും കോളനി നിവാസികൾ പോലീസിനോട് പറഞ്ഞു. തങ്ങൾ കോളനിയിലെത്തിയ വിവരം പോലീസിനെ അറിയിക്കരുതെന്ന് മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയതായും കോളനി നിവാസികൾ പൊലീസിനോട് പറഞ്ഞു. നേരത്തെയും ആറളം, കൊട്ടിയൂർ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാവോയിസ്റ്റ് സംഘം നിരവധി തവണ സന്ദർശനം നടത്തിയിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …