Breaking News

ബസിൽ കുഴഞ്ഞുവീണ് വിദ്യാർത്ഥിനി; സഹയാത്രികരുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെ.എസ്.ആർ.ടി.സി

കല്പറ്റ : കോളേജിലേക്കുള്ള യാത്രക്കിടെ ബസിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ. ടി.സി ജീവനക്കാർ. രാവിലെ 6:30 ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട ബസ് വൈത്തിരിക്കടുത്ത തളിപ്പുഴയിലെത്തിയപ്പോൾ വിദ്യാർത്ഥിനി ക്ഷീണിതയായി വീഴുകയായിരുന്നു.

സഹയാത്രികർ ഉടനെ തന്നെ കണ്ടക്ടറെ വിവരമറിയിച്ചതിനെ തുടർന്ന് വഴിയരികിൽ നിർത്തിയ ശേഷം ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചു. തിരക്കുള്ള യാത്രികരെ മറ്റ് വാഹനങ്ങളിൽ കയറ്റിവിട്ടശേഷം അവശേഷിച്ച യാത്രക്കാരൊത്ത് മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ ഷിബുവും, ഡ്രൈവർ ബിനു ജോസും ബസ് വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു.

ഈ സമയമത്രയും, യാത്രക്കാർ വിദ്യാർത്ഥിനിക്ക് സഹായം നൽകി കൂടെ നിന്നു. ആശുപത്രിയിലെത്തിയതിന് ശേഷം ജീവനക്കാർക്കൊപ്പം നിന്ന് പ്രവർത്തിക്കാനും ഇവർ മറന്നില്ല. ഉടൻ തന്നെ ചികിത്സ നൽകിയ ശേഷം വിദ്യാർത്ഥിനി സുരക്ഷിതയാണെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. റിട്ടയേർഡ് സർജൻ സ്വാമിനാഥൻ ബസിൽ വച്ച് തന്നെ വിദ്യാർത്ഥിനിക്ക് പ്രാഥമിക ചികിത്സ നൽകിയതും ഗുണം ചെയ്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …