Breaking News

വിവാദങ്ങൾ വഴിമുടക്കിയില്ല; ഏഴ് ദിവസം കൊണ്ട് കെ സ്വിഫ്റ്റ് നേടിയത് 35 ലക്ഷം രൂപയുടെ കളക്ഷൻ…

വിവാദങ്ങൾ വഴിമുടക്കിയില്ല. മികച്ച കളക്ടഷനോടെ കെ സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്. ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് സ്വിഫ്റ്റ് ബസ് നേടിയത്. ഏപ്രിൽ 11 നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചത്. ഏപ്രിൽ 17 വരെയുള്ള സർവീസുകളുടെ കളക്ഷനെടുത്താൻ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്. ബംഗളൂരുവിലേക്കുള്ള സർവീസുകളാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്.

ദീർഘദൂര സർവീസുകൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ലിമിറ്റഡ്. പുതിയ സംരംഭത്തിന്റെ ഭാഗമായി 8 എസി സ്ലീപ്പർ വോൾവോ ബസുകളും 20 എസി പ്രീമിയം സീറ്റർ ബസുകളും 88 നോൺ എസി ഡീലക്‌സ് ബസുകളും ഉൾപ്പെടെ116 ബസുകൾ അനുവദിച്ചു. കൂടാതെ ഈ വർഷം തന്നെ 50 ഇലക്ട്രിക് ബസുകളും 310 സിഎൻജി ബസുകളും കൂടി അനുവദിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …