Breaking News

അന്വേഷണം വേഗത്തിലാക്കാന്‍ തീരുമാനിച്ച്‌ ക്രൈംബ്രാഞ്ച്; കാവ്യയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍..

ഹൈക്കോടതി വിധി അനുകൂലമായതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഊര്‍ജം ചെറുതല്ല. കേസിന്റെ മെറിറ്റ് കോടതിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന ഫലം ക്രോഡീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഞ്ച് സി ഐ മേല്‍നോട്ടത്തിലുള്ള സംഘത്തിന് നല്‍കി കഴിഞ്ഞു.

നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ ക്രൈം ബ്രാഞ്ച് ഉടന്‍ ആരംഭിക്കും. കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറെ ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കും. ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുക്കാനാണ് സായ് ശങ്കറെ വിളിപ്പിക്കുന്നത്. കേസില്‍ അഭിഭാഷകര്‍ക്ക് നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനം ഉണ്ടാകു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …