Breaking News

സഭയിൽ പറഞ്ഞതെല്ലാം ബോധ്യമുള്ള കാര്യങ്ങൾ: മാത്യു കുഴൽനാടൻ എം.എൽ.എ

കോട്ടയം: സഭയിൽ പറഞ്ഞതെല്ലാം നല്ല ബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്ത സംഭവം പരിശോധിക്കും. പ്രസംഗത്തിന്‍റെ അച്ചടിച്ച പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കുഴൽനാടൻ വ്യക്തമാക്കി.

കാര്യങ്ങൾ വസ്തുതാപരമായി ചൂണ്ടിക്കാണിക്കാനാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് സഭയിൽ പരാമർശിച്ചത്. റിമാൻഡ് റിപ്പോർട്ടിലെ ഭാഗം സഭയുടെ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് അന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ പൊതു മധ്യത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞത്.അതിനെ തെറ്റെന്ന് സ്ഥാപിക്കാൻ ഭരണ കക്ഷി ശ്രമിച്ചപ്പോഴാണ് ഇഡി റിമാൻഡ് റിപ്പോർട്ട് താൻ പരാമർശിച്ചത്. ആ പ്രസംഗത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്തുവെന്നാണ് ഇപ്പോൾ പറയുന്നത്. പറഞ്ഞതിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് മാത്യു കുഴൽനാടൻ ആവർത്തിച്ചു. 

ലൈഫ് മിഷനിലെ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ എം.എൽ.എ നടത്തിയ പ്രസംഗത്തിന്‍റെ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ശിവശങ്കറിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമർശമുണ്ട്, സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി എന്ന പരാമർശവുമാണ് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തത്. റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണ് നടപടിയെന്നാണ് വിശദീകരണം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …