Breaking News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഗതാഗതം സ്തംഭിച്ചു; രണ്ട് ജില്ലകളിൽ വൻ നാശനഷ്ടം…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുകയാണ്. ആലുവയില്‍ മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. ആലുവ പാലസിന് മുന്നില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു.

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 12 മരണം ; 1746 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…Read more

മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തില്‍ അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

അങ്കമാലിയില്‍ ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് റോഡില്‍ മരങ്ങള്‍ കടപുഴകി വീണു. കുടയംപടിയില്‍ വൈദ്യുതി പോസ്റ്റുകള്‍

റോഡിലേക്ക് മറിഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …