Breaking News

പട്ടാപ്പകല്‍ ഒന്നരലക്ഷം തട്ടിയെടുത്ത പ്രതിയെ അറസ്​റ്റ്​ ചെയ്തു…

സ്വ​ര്‍​ണ​പ്പ​ണ​യം എ​ടു​ക്കാ​ന്‍ എ​ത്തി​യ ആ​ളി​ല്‍​നി​ന്ന്​ പ​ട്ടാ​പ്പ​ക​ല്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. സ്വ​ര്‍​ണ​പ്പ​ണ​യം എ​ടു​ത്ത് കൊ​ടു​ക്ക​പ്പെ​ടും എ​ന്ന പേ​രി​ല്‍ എ​റ​ണാ​കു​ള​ത്ത് ക​ട​വ​ന്ത്ര​യി​ലു​ള്ള ‘ഗോ​ള്‍​ഡ് പോ​യ​ന്‍​റ്’​ എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പ​ത്ര​പ​ര​സ്യം ക​ണ്ട് പ്ര​തി​ക​ളാ​യ മോ​നി​പ്പ​ള്ളി കൊ​ക്ക​ര​ണി ഭാ​ഗം സ്വദേശി ജെയി​സ് ബേ​ബി (26),

കോ​ത​ന​ല്ലൂ​ര്‍ സ്വദേശി സ​ജി പൈ​ലി (35), മാ​ഞ്ഞൂ​ര്‍ സൗ​ത്ത് സ്വദേശി ജോ​ബി​ന്‍ (23) എ​ന്നി​വ​ര്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. കു​റ​വി​ല​ങ്ങാ​ട് അ​ര്‍​ബ​ന്‍ ബാ​ങ്കി​ല്‍ 65 ഗ്രാം ​സ്വ​ര്‍​ണം പ​ണ​യം വെ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത്​ എ​ടു​ത്ത് കൊ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്‌ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​കാ​സ് പ​ണ​വു​മാ​യി വ്യാ​ഴാ​ഴ്​​ച രാ​വി​ലെ കു​റ​വി​ല​ങ്ങാ​ട് വ​ലി​യ​വീ​ട്ടി​ല്‍ ക​വ​ല​യി​ലെ​ത്തി സ്ഥ​ല​ത്ത് കാ​ത്തു​നി​ന്ന പ്ര​തി​ക​ളെ നേ​രി​ല്‍ ക​ണ്ടു.

പ്ര​തി​ക​ളു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ബാ​ങ്കി​ല്‍ അ​ട​ക്കാ​നു​ള്ള പ​ണ​മാ​യ ഒ​ന്ന​ര ല​ക്ഷം രൂ​പ എ​ടു​ത്ത് ബാ​ങ്കി​ലേ​ക്ക്​ ക​യ​റാ​ന്‍ കെ​ട്ടി​ട​ത്തിന്റെ ഭാ​ഗ​ത്ത് എ​ത്തി​യപ്പോ​ള്‍ ഒ​ന്നാം പ്ര​തി ജെ​യി​സ്, ജീ​വ​ന​ക്കാ​ര​നാ​യ വി​കാ​സി​​ന്‍റെ ​കൈ​യി​ല്‍​നി​ന്ന്​ പ​ണം ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ച്ച്‌ കു​റ​വി​ല​ങ്ങാ​ട് ബ​സ് സ്​​റ്റാ​ന്‍​ഡി​ന് പി​ന്നി​ലേ​ക്ക്​ ഓ​ടി​പ്പോ​കു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് പ്ര​തി​ക​ള്‍ ഓ​ടി​മ​റ​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജോ​ബി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യും തു​ട​ര്‍​ന്നു​ള്ള പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ണ്ടാം പ്ര​തി​യെ അ​ന്നു​ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …