രാജ്യത്ത് വീണ്ടും രണ്ടര ലക്ഷത്തിലേറെ രോഗബാധിതരുണ്ടായ ദിനം കൂടിയാണ് കഴിഞ്ഞ് പോവുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചുവരുടെ എണ്ണം 2,59,170 ആണ്.
കഴിഞ്ഞ ദിവസം 2.7 ലക്ഷം രോഗബാധിതരായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവ് ഉണ്ടായെങ്കിലും മരണ സഖ്യയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1761 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വ്യാപനത്തിന് ശേഷം ഇന്നുവരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ നിരക്ക് 180530 ആയി. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാവുന്നത് ഈ ഉയര്‍ന്ന മരണ നിരക്കാണ്.
വാക്സിനേഷന്‍ നടപടികള്‍ തുടങ്ങിയിട്ടും മരണ നിരക്ക് കുത്തനെ ഉയരുന്നതാണ് ആരോഗ്യ വിദഗ്ധരില്‍ ആശങ്ക ഉയര്‍ത്തുന്നത്. രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഇതിനോടകം 20 ലക്ഷം കടന്നു.
രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 10 ദിവസം കൊണ്ട് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതര്‍ കൂടിയത്.