സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളോട് പുര്‍ണ്ണ സജ്ജരാകാന്‍ നിര്‍ദ്ദേശം.
ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താനാണ് തീരുമാനം. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.
രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷം പേരില്‍ പരിശോധന നടത്താനാണ് സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പോലീസ് മേധാവിയും പങ്കെടുക്കും. സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കും.