സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയ ‘സീതാകല്യാണം’ സീരിയലിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
സംഭവത്തില്‍ പ്രതികരണവുമായി സീരിയലിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധന്യ മേരി വര്‍ഗീസ്, റനീഷ റഹിമാന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരിക്കുകയാണ്.
അഭിനേതാക്കളും അറസ്റ്റിലായി എന്ന വാര്‍ത്ത വന്നതോടെ തങ്ങള്‍ സെയ്ഫ് ആണെന്ന് സീരിയലിലെ പ്രധാന താരം ധന്യ മേരി വര്‍ഗീസ് വ്യക്തമാക്കി.
സീരിയലിലെ മറ്റ് പ്രധാന താരങ്ങളായ അനൂപ് കൃഷ്ണന്‍, ജിത്തു വേണുഗോപാല്‍, റനീഷ റഹിമാന്‍ എന്നിവരും വര്‍ക്കലയിലെ
ഷൂട്ടിംഗ് സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്നും ധന്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ധന്യയ്ക്ക് പിന്നാലെ ജിത്തുവും റനീഷയും തങ്ങള്‍ വീട്ടില്‍ തന്നെയാണ് ഉള്ളതെന്ന് അറിയിച്ച് രംഗത്തെത്തി. സീതാകല്യാണം സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന
20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായെന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയതിനെ തുടര്‍ന്നാണ്
സീരിയലിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അരിയൂര്‍ പൊലീസ് സ്ഥലത്തെത്തി ഷൂട്ടിംഗ് നിര്‍ത്തിവെയ്പ്പിച്ചത്.
അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും റിസോര്‍ട്ട് സീല്‍ ചെയ്‌തെന്നുമാണ് വാര്‍ത്ത വന്നിരുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY