100 അടിയോളം താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങിയ നാല് തൊഴിലാളികളും മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനേയും കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കൊല്ലം കുണ്ടറ പെരുമ്ബുഴ കോവില്‍ മുക്കില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറ്റിലെ ചെളിമാറ്റി വൃത്തിയാക്കാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ആദ്യം രണ്ടുപേരാണ് കിണറ്റിലിറങ്ങിയത്. ഇവര്‍ക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായി. ഇവര്‍ തിരിച്ചുകയറാനാകാതെ കിണറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ മറ്റുരണ്ടുപേര്‍ കൂടി ഇവരെ രക്ഷിക്കാനായി കിണറിലേക്ക് ഇറങ്ങി.
ഇവരും അവിടെ കുടുങ്ങിയതോടെയാണ് നാട്ടുകാര്‍ പൊലീസിനേയും ഫയര്‍ ഫോഴ്‌സിനേയും അറിയിച്ചത്. ഏറെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് സംഘം നാല് പേരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.
അവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഒരാളുടെ നില ഗുരുതരമായി തുടര്‍ന്നെങ്കിലും അയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ അയാളും മരണത്തിന് കീഴടങ്ങുകയായിരുന്നു.