Breaking News

കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

തെന്നിന്ത്യന്‍ നടനും ഹാസ്യതാരവുമായ മോ​​ഹന്‍ ജുനേജ അന്തരിച്ചു. 54 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. വിവിധ ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് മോഹന്‍ ജുനേജ.

സൂപ്പര്‍ഹിറ്റായി മാറിയ കെജിഎഫ് 2 ലും പ്രധാന വേഷത്തില്‍ അദ്ദേഹം എത്തിയിരുന്നു. കെജിഎഫ് വന്‍ വിജയമായി മുന്നേറുന്നതിനിടെയുള്ള മോഹന്‍ ജുനേജയുടെ അപ്രതീക്ഷിത വിയോ​ഗം കന്നഡ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലെ നിരവധി സിനിമകളിലാണ് അദ്ദേഹം കോമഡി വേഷം ചെയ്തിരിക്കുന്നത്. 2008-ല്‍ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് നടന്റെ അരങ്ങേറ്റ ചിത്രം.

ചെല്ലാത എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മോഹനെ തേടി കൂടുതല്‍ അവസരങ്ങള്‍ വരുന്നത്. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയായ മോഹന്‍ ബെംഗളൂരുവിലാണ് പഠിച്ചത്. ഇവിടെ തന്നെയാണ് സ്ഥിര താമസവും. സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കുമെന്നാണ് വിവരം. പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …