Breaking News

പുണ്യ ആല്‍മരത്തിന് കീഴില്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തി ദമ്ബതികള്‍; സംസ്‌കാരത്തെ അധിക്ഷേപിച്ചുവെന്ന് നാട്ടുകാര്‍; ഒടുവിൽ നാടുകടത്തി

പ്രാദേശിക സംസ്‌കാരത്തിന് വിരുദ്ധമായി ഫോട്ടോ ഷൂട്ട് നടത്തിയ വിദേശ ദമ്ബതികള്‍ക്കെതിരെ നടപടിയെടുത്ത് ഇന്തോനേഷ്യ. ദമ്ബതിമാരെ നാടുകടത്താനും ഇന്ത്യോനേഷ്യയിലേക്ക് വരുന്നതിന് ആറുമാസത്തെ വിലക്കേര്‍പ്പെടുത്താനും ബാലി ഭരണകൂടം തീരുമാനിച്ചു. ബാലിയിലെ പുണ്യമരമായി കണക്കാക്കുന്ന ആല്‍മരത്തിന് കീഴില്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതാണ് നടപടിയ്‌ക്ക് കാരണം.

അലീന ഫസ്ലീവ് എന്ന എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറാണ് ആല്‍മരത്തിന് കീഴില്‍ നഗ്‌നയായി ഫോട്ടോയെടുത്തത്. 700 വര്‍ഷം പഴക്കമുള്ള പുണ്യ ആല്‍മരത്തിന് കീഴിലായിരുന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. ഭര്‍ത്താവ് ആന്‍ഡ്രി ഫസ്ലീവ് എടുത്ത ഈ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ചിത്രം വൈറലായി. പിന്നാലെ ബാലിയിലെ ജനങ്ങള്‍ ചിത്രത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. തങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചെന്ന് ബാലിയിലെ ഹിന്ദു സമൂഹം ആരോപിച്ചു. പ്രാദേശിക വികാരം വ്രണപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു.

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് നടപടി ഉത്തരവിട്ട് ബാലി ഗവര്‍ണര്‍ വയന്‍ കോസ്റ്ററും വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം 200 വിനോദ സഞ്ചാരികളെയാണ് ബാലിയില്‍ നിന്നും നാടു കടത്തിയിരുന്നു. അതേസമയം ഫോട്ടോ വിവാദമായതോടെ റഷ്യന്‍ യുവതി അലീന ക്ഷമ ചോദിച്ചിരുന്നു. വിശുദ്ധ മരമാണെന്ന് അറിയില്ലെന്നായിരുന്നു അലീന പറഞ്ഞത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …