തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. എലിപ്പനി ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടിയന്തര ചികിത്സ തേടണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
എലിമൂത്രത്തില്‍ നിന്നാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. എലി മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മനുഷ്യശരീരത്തിലെ മുറിവുകള്‍ വഴിയോ
കണ്ണിലെയും മൂക്കിലേയും വായിലേയും ശ്ലേഷ്മ സ്ഥരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തുമ്ബോഴാണ് രോഗമുണ്ടാകുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, വിറയല്‍, കണ്ണിനു
ചുവപ്പുനിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. എലിപ്പനി മാരകമാകാമെന്നതിനാല്‍
ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഇ-സഞ്ജീവനിയിലൂടെയോ വീട്ടിലിരുന്നോ ചികിത്സ തേടണം. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, വയലുകളില്‍ പണിയെടുക്കുന്നവര്‍, റോഡ്, തോട് കനാല്‍, കുളങ്ങള്‍,
വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, തുടങ്ങി ജലവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ജോലിചെയ്യുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണം. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഭക്ഷണത്തിനുശേഷം കഴിക്കണം.