Breaking News

വിനോദയാത്ര പോകുന്നത് ഈ വാഹനങ്ങളിലാണെങ്കില്‍ ഇനി മുതല്‍ പണിയുറപ്പ്, ‘ഓപ്പറേഷന്‍ ഫോക്കസു’മായി വാഹനവകുപ്പ്

വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാന്‍ ‘ഓപ്പറേഷന്‍ ഫോക്കസ്’ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ രാത്രി മുതല്‍ പ്രത്യേക പരിശോധന ആരംഭിച്ചു. ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

രാത്രികാല അപകടങ്ങളുടെ പ്രധാന കാരണം വാഹനങ്ങളിലെ അമിതപ്രകാശമുള്ള ലൈറ്റുകളാണ്. ഹെഡ്ലൈറ്റ് ഡിം ചെയ്തുകൊടുക്കാത്തതും അപകടം വരുത്തുന്നു. അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന അലങ്കാര ലൈറ്റുകളും, വാഹനങ്ങളിലെ പ്രവര്‍ത്തന ക്ഷമമല്ലാത്ത ഹെഡ്‌ലൈറ്റുകള്‍, ബ്രേക്ക്, ഇന്‍ഡിക്കേറ്റര്‍, പാര്‍ക്ക് സൈറ്റുകള്‍ എന്നിവയും റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതിന് പുറമെയാണ് ഹെവി, കോണ്‍ട്രാക്‌ട് കാര്യേജ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിനശിക്കുന്ന സംഭവങ്ങള്‍.

അലങ്കാര ലൈറ്റുകളും ഓഡിയോ, വീഡിയോ ഉപകരണങ്ങളും ഉള്‍പ്പെടുത്താന്‍ വയറിംഗ് ഫര്‍ണസുകളിലും ബാറ്ററികളിലും വരുത്തുന്ന മാറ്റങ്ങളാണ് വാഹനങ്ങള്‍ തീപിടിക്കാനുള്ള പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് ‘ഓപ്പറേഷന്‍ ഫോക്ക്സ്’ നടക്കുന്നത്.

₹250: ഡിം ചെയ്യാതിരുന്നാല്‍, ലൈറ്റ്,

ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍

₹500: വീഴ്ചകള്‍ അവര്‍ത്തിച്ചാല്‍

₹ 5000: അമിത അലങ്കാരം, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …