Breaking News

മൊട്ടയടിച്ച്‌ കിടിലന്‍ മേക്കോവറില്‍ ഫഹദ് ഫാസിൽ; സോഷ്യൽ മീഡിയയിൽ തരം​ഗമായി ‘പുഷ്പ’യിലെ ക്യാരക്ടര്‍ പോസ്റ്റര്‍….

അല്ലു അർജുൻ-ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. മൊട്ടയടിച്ച്‌ കിടിലൻ മേക്ക്‌ഓവറിലാണ് ഫഹദ് എത്തുന്നത്. ബന്വാർ സിംഗ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്ജുനെ സൂപ്പർതാരമാക്കിയ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്.

ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ.

രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ

സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിയ്ക്കുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് എന്ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസ് ആണ്. പി.ആര്.ഒ ആതിര ദിൽജിത്ത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …