Breaking News

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച്‌ വിവിധ സംസ്ഥാനങ്ങള്‍‍; ഒന്നും മിണ്ടാതെ കേരളം

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം പ്രഖ്യാപിച്ച്‌ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് സര്‍ക്കാരുകള്‍ ഇതിനകം തന്നെ സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായവും ജോലിയും പ്രഖ്യാപിച്ചു.

എന്നാല്‍ തൃശ്ശൂര്‍ സ്വദേശി എയര്‍ഫോഴ്സ് വാറന്റ് ഓഫീസര്‍ പ്രദീപിന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ ഇതുവരെ ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശി പ്രിഥ്വി സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു

. ആന്ധ്രാ സ്വദേശി ലാന്‍സ് നായ്ക് ബി. സായ് തേജയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …