ദേശീയപാത വികസനത്തിെന്റ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്ത്യഘട്ടത്തില്‍. പെരുവഴിയിലായി വ്യാപാരികള്‍.
അഴിയൂര്‍ വെങ്ങളം ദേശീയപാത ആറു വരിയാക്കുന്നതിെന്റ ഭാഗമായി 1200 ലധികം വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്.
വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാതെയാണ് ഒഴിപ്പിക്കപ്പെടുന്നത്. നഷ്ടപരിഹാരം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ കണ്‍സള്‍ട്ടന്‍സിയുടെ അളവുകളില്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ല.
വ്യാപാരികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും തൊഴിലാളികള്‍ക്ക് 6000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 75 കോടി അനുവദിക്കണമെന്ന ആവശ്യത്തിന് എന്‍.എച്ച്.എ ഐ മറുപടി നല്‍കിയിട്ടില്ല.
ദേശീയ പാതയുടെ ഘടന സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ദേശീയ പാത 45 മീറ്ററിലാണ് വികസിപ്പിക്കുന്നത്. ഇരു ഭാഗങ്ങളിലും കെട്ടിട നിര്‍മാണത്തിന് മാനദണ്ഡങ്ങള്‍ ഉണ്ട് .
ഇതു പ്രകാരം 60 മീറ്ററില്‍ ദേശീയപാത വികസനം എത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.
വ്യാപാരികള്‍ക്ക് മേല്‍ അധികൃതരുടെ സമ്മര്‍ദവും മുറുകിയിരിക്കുകയാണ്. ഫോണിലൂടെയും മറ്റും ഒഴിയാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ സമര രംഗത്തിറങ്ങാനാണ് വ്യാപാരികളുടെ നീക്കം. ഇതിനിടെ ൈഹകോടതിയെ സമീപിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ദേശീയ
പാതക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി സെപ്റ്റംബറോടെ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറാനാണ് നീക്കം. ഏറ്റെടുക്കാന്‍ ബാക്കിയുള്ള ഭൂമി ഏറ്റെടുത്ത് രേഖകള്‍ കൈമാറുന്ന മുറക്ക് നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. വ്യാപാരികളും ചില കെട്ടിട ഉടമകളും ഒഴിയാത്തതാണ് അധികൃതര്‍ക്ക് കീറാമുട്ടിയാവുന്നത്. വ്യാപാരികളില്‍ ഏറിയ പേര്‍ക്കും പുതുതായി കച്ചവടം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
പുതിയ കെട്ടിടങ്ങള്‍ക്ക് നല്‍കേണ്ട അഡ്വാന്‍സും വാടകയും വ്യാപാരികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.നേരത്തെ ഭൂമി ഏറ്റെടുത്ത പാലോളി പാലം മുതലുള്ള ദേശീയ പാതയുടെ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.