Breaking News

ഗ്രീസ്മാന്‍ ബാര്‍സലോണ വിട്ടു വീണ്ടും അത്ലറ്റികോ മാഡ്രിഡില്‍ തിരിച്ചെത്തി…

ഫ്രഞ്ച് സുപെര്‍ സ്ട്രൈകര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ ബാര്‍സലോണ വിട്ടു. ഗ്രീസ്മാന്‍ തന്റെ മുന്‍ ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് മടങ്ങിയത്. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്റെ അവസാന മണിക്കൂറിലാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച

കൂടുമാറ്റം നടന്നത്. 10 ദശദക്ഷം യൂറോ ട്രാന്‍സ്ഫര്‍ ഫീസായി നല്‍കി ലോണ്‍ അടിസ്ഥാനത്തിലാണ് ഗ്രീസ്മാനെ അത്‌ലറ്റികോ സ്വന്തമാക്കിയത്. 2022 ജൂണ്‍ വരെയാണ് ലോണ്‍ കാലാവധി.

അടുത്ത വര്‍ഷം താരത്തിന്റെ കരാര്‍ നീട്ടാനും 40 ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ ഫീ നല്‍കി അത്ലറ്റികോ മാഡ്രിഡിന് താരത്തെ സ്വന്തമാക്കാനും സാധിക്കും. അത്ലറ്റികോ മാഡ്രിഡ് തന്നെയായിരിക്കും താരത്തിന്റെ മുഴുവന്‍ വേതനം നല്‍കുക.

രണ്ട് സീസണുകള്‍ക്ക് മുന്‍പാണ് ഗ്രീസ്മാന്‍ അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് ബാഴ്‌സയിലെത്തിയത്. രണ്ട് കൊല്ലം ടീമില്‍ കളിച്ചിട്ടും കാര്യമായ പ്രകടന മികവ് പുറത്തെടുക്കാത്തതും

ഗ്രീസ്മാന്റെ വേതനവും പ്രശ്‌നമായതോടെയാണ് ക്ലബ് ഈ നീക്കത്തിന് തയ്യാറായത്. 120 ദശലക്ഷം യൂറോയ്ക്ക് 2019 ല്‍ ഒപ്പിട്ടതിന് ശേഷം അവരുടെ ഏറ്റവും വലിയ വരുമാനക്കാരില്‍ ഒരാളാണ് ഗ്രീസ്മാന്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …