Breaking News

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ പ്രദര്‍ശിപ്പിച്ചാല്‍ മതവിദ്വേഷം ഉണ്ടാകും; ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കും; മരക്കാര്‍ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ താരരാജാവ് മോഹന്‍ലാല്‍ നായകനാവുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരാരി മുസീബ മരക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും

അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച്‌ മരക്കാരുടെ പിന്‍മുറക്കാരിയായ കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ ആണ് കോടതിയെ സമീപിച്ചത്.

മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രദര്‍ശനാനുമതി നല്‍കിയാല്‍ മതവിദ്വേഷം ഉണ്ടാകുന്നതിന് സിനിമ കാരണമായേക്കും.

ഇതുവഴി സമുദായ സൗഹാര്‍ദം തകരുമെന്നും ഇത് ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു,

എങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച്‌ 26ന് ആണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …