Breaking News

മകളുടെ ജീവന്‍ രക്ഷിക്കാന്‍ പേരകുഞ്ഞിന്​ ജന്മം നല്‍കി മാതാവ്.

53 കാരിയായ അധ്യാപികയാണ്​ മകള്‍ ഇന്‍ഗ്രിഡിന്റെ പെണ്‍കുഞ്ഞിന്​ ജന്മം നല്‍കിയത്​. തെക്കന്‍ ബ്രസീലിയന്‍ സംസ്​ഥാനമായ സാന്ത കാറ്റാറിനയിലെ ​ഫ്ലോറിയാനോപൊളിസിലാണ് വിചിത്ര സംഭവം നടന്നത്.2014 ല്‍ ഇന്‍ഗ്രിഡിന്​ ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു.

ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതിനാല്‍ ഗര്‍ഭം ധരിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്ന്​ ഡോക്​ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു .ഇതോടെയാണ് ​ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ മാതാവ്​ തയ്യാറായത്​. റോസിക്ലിയ​ ഐ.വി.എഫിലൂടെ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയായിരുന്നു.അതെ സമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം എന്ന് ​ അറിഞ്ഞുകൊണ്ടും പൂര്‍ണമനസോടെ 53 കാരി മകളുടെ ആഗ്രഹം സഫലമാക്കാന്‍ തയാറായതെന്ന്​ കുടുംബം പറയുന്നു. ​ആഗസ്​റ്റ്​ 19നാണ്​ പേരമകള്‍ മരിയ ക്ലാര ജനിച്ചത് .

 

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …