യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് സ്പിന്നര്‍ റാഷിദ് ഖാനെ ക്യാപ്റ്റനാക്കി അഫ്‌ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാന്നെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റാഷിദ് ഖാന്‍. ടീം തിരഞ്ഞെടുപ്പിലെ അതൃപ്തിയെ തുടര്‍ന്നാണ് താരം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്.
തന്നോട് കൂടിയാലോചിക്കാതെയാണ് ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത് എന്നും റാഷിദ് ചൂണ്ടിക്കാണിച്ചു. ഇതോടെ റാഷിദിന് പകരമായി ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ ഓള്‍റൗണ്ടറും സീനിയര്‍ താരവുമായ മുഹമ്മദ് നബി നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റാഷിദ് ഖാനെ ക്യാപ്റ്റനാക്കി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ലോകകപ്പിനുമുള്ള ടീമിന്റെ പട്ടിക പുറത്തുവിട്ടത്. വെറ്ററന്‍ താരങ്ങളായ ഷപൂര്‍ സദ്രാന്‍, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഹമീദ് ഹസ്സന്‍
എന്നിവരെല്ലാം അടങ്ങുന്ന ടീമിനെ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമാണ് റാഷിദ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് വെളിപ്പെടുത്തിയത്. ”ക്യാപ്റ്റനും രാജ്യത്തെ ഉത്തരവാദിത്തമുള്ള വ്യക്തിയുമെന്ന നിലയില്‍, ടീം തിരഞ്ഞെടുപ്പിന്‍റെ ഭാഗമാകാനുള്ള അവകാശം എനിക്കുണ്ട്. എ സി ബി മീഡിയ
പ്രഖ്യാപിച്ച ടീമിനായി സെലക്ഷന്‍ കമ്മിറ്റിയും അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും (എ സി ബി) എന്‍റെ സമ്മതം വാങ്ങിയിട്ടില്ല. ഇതിനാല്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് ഞാന്‍ അറിയിക്കുന്നു. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുക എന്നത് വലിയ അഭിമാനമായി തന്നെ കരുതുന്നു.” റാഷിദ് ട്വിറ്ററില്‍ കുറിച്ചു.