Breaking News

കഴിച്ചത് ഇഡലി മാത്രം, ബില്‍ വന്നപ്പോള്‍ അതില്‍ സമൂസയുടെ തുകയും; അരിശം വന്ന യുവാവ് ഹോട്ടല്‍ ഉടമയെ അടിച്ചുകൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍…

കഴിച്ചത് ഇഡലി മാത്രം, ബില്‍ വന്നപ്പോള്‍ അതില്‍ സമൂസയുടെ തുകയും. അരിശം വന്ന യുവാവ് ഹോട്ടല്‍ ഉടമയെ അടിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്. മധുര കെ പുദൂര്‍ ഗവ.ടെക്നികല്‍ ട്രെയിനിങ് കോളജിന് മുന്നിലെ ഹോട്ടലില്‍ കഴിഞ്ഞദിവസമാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ;

കണ്ണന്‍ ഇഡലി കഴിച്ചശേഷം ബില്‍ നല്‍കിയപ്പോള്‍ അതില്‍ സമൂസയുടെ തുക കൂടി കണ്ടപ്പോള്‍ അതിനെ ചോദ്യം ചെയ്തു. എന്നാല്‍ കണ്ണന്‍ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും ഹോട്ടല്‍ ഉടമ മുത്തുകുമാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. ഇതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന മരക്കഷണം എടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു.

മുത്തുകുമാര്‍ തല്‍ക്ഷണം തന്നെ മരിച്ചു. സംഭവത്തിനുശേഷം രക്ഷപ്പെട്ട കണ്ണനെ പിന്നീട് അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി മധുര സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിക്കാത്ത സമൂസയുടെ തുക ബിലില്‍ ചേര്‍ത്തതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ണന്‍ പറഞ്ഞതായും പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …